പൃഥ്വി 2 തവണ ശ്രീലങ്കയിലെത്തും, ആദ്യം പ്രേതത്തെ പിടിക്കാനും പിന്നീട് പ്രണയം തേടിയും!

പ്രേതവും പ്രണയവുമായി രാജ്യം വിടാന്‍ പൃഥ്വി!

Prithviraj, Priyadarshan, Thankachan, Jisha, Dileep, VS, പൃഥ്വിരാജ്, പ്രിയദര്‍ശന്‍, തങ്കച്ചന്‍, ജിഷ, ദിലീപ്, വി എസ്
Last Modified വ്യാഴം, 26 മെയ് 2016 (17:07 IST)
പൃഥ്വിരാജിന്‍റെ രണ്ട് സിനിമകള്‍ ശ്രീലങ്കയില്‍ ചിത്രീകരിക്കും. നവാഗതനായ ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ഇസ്ര’യാണ് അതില്‍ ആദ്യത്തേത്. പ്രിയദര്‍ശന്‍ ചിത്രമാണ് രണ്ടാമത്തേത്.

‘ഇസ്ര’ ഒരു ഹൊറര്‍ ചിത്രമായിരിക്കും. ടൊവിനോ തോമസ് ആണ് ഈ സിനിമയില്‍ അഭിനയിക്കുന്ന മറ്റൊരു പ്രധാന താരം. ഈ ചിത്രത്തിലൂടെ പ്രിയ ആനന്ദ് മലയാളത്തില്‍ ആദ്യമായി നായികയാവും.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം പ്രണയവും രാഷ്ട്രീയവുമാണ് പറയുന്നത്. മണിയന്‍‌പിള്ള രാജുവാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

എല്‍ ടി ടി ഇ ഭീഷണി ഒഴിഞ്ഞ ശ്രീലങ്കയില്‍ ഇപ്പോള്‍ കൂടുതല്‍ സിനിമാ ചിത്രീകരണങ്ങള്‍ നടക്കുന്നുണ്ട്. പൃഥ്വിരാജിന്‍റെ സമീപകാല സിനിമയായ അനാര്‍ക്കലി ചിത്രീകരിച്ചത് ലക്ഷദ്വീപിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :