ബഹ്‌റെച്ച്|
സജിത്ത്|
Last Modified ഞായര്‍, 29 മെയ് 2016 (15:53 IST)
പതിനഞ്ചുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ച്ചിലിലാണ് സംഭവം നടന്നത്. മൂന്നു പേരടങ്ങുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തില്‍ അലംഭാവം കാണിച്ചതിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേല്‍ മൂന്നു പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇതിനു മുന്‍പും ഇവര്‍ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് പിതാവ് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.