ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 19 ജൂണ്‍ 2013 (18:56 IST)
WD
WD
ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്ക്ക് ഭീകര സംഘടനകളില്‍ നിന്ന ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. ജൂണ്‍ 28 മുതലാണ് രണ്ടു മാസത്തോളം നീണ്ടു നില്‍ക്കുന്ന ജമ്മുകാശ്‌മീരിലെ അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടന യാത്ര നടക്കുന്നത്. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധികമായി സേനയെ നിയോഗിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.
യാത്ര തടസപ്പെടുത്താന്‍ ഭീകരര്‍ ശ്രമിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിവരം ഉണ്ടായിരുന്നു.