അധികാരം കിട്ടിയാല്‍ മൂ‍ന്നു മാസത്തിനുള്ളില്‍ തെലുങ്കാന: സുഷമസ്വരാജ്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
വോട്ട് ചെയ്ത് കേന്ദ്രത്തില്‍ അധികാരത്തിലേറ്റിയാല്‍ മൂന്നു മാസത്തിനുള്ളില്‍ രൂപികരിക്കുമെന്ന് ബിജെപി നേതാവ് സുഷമസ്വരാജ്. തെലുങ്കാനയ്ക്കു വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ജന്തര്‍മന്തര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

തെലുങ്കാന രൂപീകരണത്തില്‍ യുപിഎ ഗവണ്മെന്റ് ഒരു താല്പര്യവും എടുക്കുന്നില്ലെന്നും തെലുങ്കാന രൂപികരിക്കുമെന്ന വാഗ്ദാനം അവരുടെ ഇലക്ഷന്‍ തന്ത്രങ്ങളുടെ ഭാഗം മാത്രമായിരുന്നെന്നും അധികാരം കിട്ടിയാല്‍ മൂന്നു മാസത്തിനകം ബിജെപി സര്‍ക്കാര്‍ തെലുങ്കാന രൂപീകരിക്കുമെന്നും സുഷമ പറഞ്ഞു.തെലുങ്കാന വിഷയത്തില്‍ പിന്നോട്ടു പോയ യുപിഎ സര്‍ക്കാരിനെ ഇനി വിശ്വസിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :