അദ്വാനിയുടെ മോഹം നടക്കില്ല; വീണ്ടും ഗഡ്കരി തന്നെ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷന്‍ ആരായിരിക്കണം എന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിതിന്‍ ഗഡ്കരിക്ക് ഒരു ടേം കൂടി നൽകാന്‍ ഏകദേശ ധാരണയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ആര്‍ എസ് എസിന്റെ ശക്തമായ പിന്തുണയാണ് ഗഡ്കരിയ്ക്കുള്ളത്. ഗഡ്കരിക്ക് ഒരു തവണ കൂടി നല്‍കേണ്ടതില്ലെന്ന് മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി അഭിപ്രായപ്പെട്ടിരുന്നു. പകരം സുഷമ സ്വരാജിന്റെ പേര് അദ്വാനി നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ സുഷമ സ്വയം പിന്‍‌മാറുകയും ചെയ്തു. തുടര്‍ന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ഗഡ്കരിയ്ക്ക് വേണ്ടി അദ്വാനിയോട് ശക്തമായി വാദിച്ചു.

അതേസമയം ഗഡ്കരിയ്ക്ക് ഒരു ടേം കൂടി നല്‍കാനാണ് തീരുമാനമെങ്കില്‍ താനും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും എന്ന് മഹേഷ് ജഠ്മലാനി ഇപ്പോള്‍ വെല്ലുവിളിച്ചിട്ടുമുണ്ട്. അഴിമതി ആരോപണങ്ങളില്‍പ്പെട്ട ഗഡ്കരിക്ക് ഒരു തവണ കൂടി നല്‍കുന്നതാണ് മഹേഷ് ജഠ്മലാനിയുടെ പോര്‍വിളിയ്ക്ക് കാരണം. ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ടതിന് മഹേഷിന്റെ പിതാവ് രാം ജഠ്മലാനിയെ പാര്‍ട്ടി സസ്പെന്റ് ചെയ്തിരുന്നു.

അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 23 ആണ്. ഇതിനിടെയാണ് മഹേഷ് ജഠ്മലാനി വെടിപൊട്ടിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :