അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം; വീണ്ടും പാക് വെടിവെപ്പ്

ന്യൂഡല്‍ഹി | WEBDUNIA|
PTI
PTI
അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇന്തോ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്. തിങ്കളാഴ്ച അര്‍ധ രാത്രി 12 മണിയോടു കൂടിയാണ് വെടിവെപ്പ് തുടങ്ങിയത്.

തിങ്കളാഴ്ച മാത്രം രണ്ട് തവണ വെടിവെപ്പ് നടത്തി. ചൊവ്വാഴ്ച 8 മണിക്കും വെടിവെപ്പ് ഉണ്ടായി. ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഹമീര്‍പൂരിലെയും ബാലക്കോട്ടിലെയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് വെടിവെപ്പുണ്ടായത്. ഈ വര്‍ഷം ഇത് എഴുപത്തി രണ്ടാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :