അംബേദ്കര്‍ ഭരണഘടന നിര്‍മ്മാണം വൈകിപ്പിച്ചു - പുതിയ വിവാദം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാഠ പുസ്‍തകത്തില്‍ അം‍ബേദ്‍കറിനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് പുതിയ വിവാദം ഉടലെടുക്കുന്നു. ഭരണഘടന വൈകിച്ചതിന്‌ കാരണം അംബേദ്‍കറും നെഹ്‌റുവുമാണെന്ന ഒരു കാര്‍ട്ടൂണ്‍ പാഠ പുസ്‍തകത്തില്‍ ഉള്‍പ്പെടുത്തിയതാണ്‌ പുതിയ വിവാദങ്ങള്‍ക്ക് ആരംഭം കുറിച്ചത്. എന്‍സി‍ആര്‍ടി പാഠപുസ്തകത്തില്‍ അംബേദ്കറെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ എന്ന് ആരോപിച്ച് ദളിത് സംഘടനകള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

എന്‍സി‍ആര്‍ടിയുടെ പ്ലസ് വണ്‍ ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് വിവാദ കാര്‍ട്ടൂണുള്ളത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചിത്രമാണിത്. ഇന്ത്യന്‍ ഭരണഘടനാ രൂപീകരണം മന്ദഗതിയിലാണ്‌ നീങ്ങുന്നതെന്ന് കാണിക്കുന്ന കാര്‍ട്ടുണില്‍. ഇന്ത്യന്‍ ഭരണഘടന എന്നെഴുതിയ ഒച്ചിന്റെ മുകളില്‍ അംബേദ്കര്‍ കയറിയിരിക്കുന്നതാണ്‌ കാര്‍ട്ടൂണിന്‍റെ പശ്ചാത്തലം. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ഈ ഒച്ചിനെ തള്ളിനീക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

രാജ്യത്തെ ദളിതരുടെ വികാരം എന്‍.സി.ആര്‍.ടിക്ക് കാണാന്‍ കഴിയാതെ പോയതിനാലാണ്‌ ഇത്തരം ഒരു കാര്‍ട്ടൂണ്‍ പാഠ പുസ്‍തകത്തില്‍ കടന്നു കൂടിയതെന്ന് ജവഹര്‍ലാല്‍ നെഹ്രു സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് പ്രൊഫസര്‍ ഡോ.യഗതി ചിന്ന റാവു പറഞ്ഞു. സംഭവത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

English Summary: The HRD ministry is set to ask the NCERT to review a cartoon in a class XI textbook on political science which appears to show Baba Sahib Bhimrao Ambedkar in a bad light and is a reason for anger among dalits.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :