18 വയസ് തികയാൻ കാത്തിരിക്കേണ്ട, പതിനേഴ് കഴിഞ്ഞാൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാം

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ജൂലൈ 2022 (17:22 IST)
പതിനേഴ് വയസ് പൂർത്തിയായവർക്ക് പട്ടികയിൽ പേരുനൽകാൻ അപേക്ഷ നൽകാമെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ. പട്ടികയിൽ പേര് ചേർക്കാൻ 18 വയസ് തികയാൻ കാത്തിരിക്കേണ്ടതില്ലെന്ന് കമ്മീഷൻ അറിയിച്ചു. ഇത് വ്യക്തമാക്കി കൊണ്ട് കമ്മീഷൻ വിജ്ഞാപനമിറക്കി.

ഓരോ വർഷവും ജനുവരി 1ന് 18 വയസ് പൂർത്തിയായവർക്കാണ് അതാത് വർഷത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവുക. ഇതിൽ മാറ്റം വരുത്താനാണ് കമ്മീഷൻ വിജ്ഞാപനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :