ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന് കോടതി: യുവാവിന് വിവാഹമോചനം അനുവദിച്ചു

അഭിറാം മനോഹർ| Last Modified ശനി, 5 മാര്‍ച്ച് 2022 (09:37 IST)
ഭാര്യയും ‌ഭർത്താവും തമ്മിലുള്ള ജീവിതത്തിൽ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയുടെ പെരുമാറ്റത്തില്‍ സഹികെട്ട് വിവാഹബന്ധം വേര്‍പിരിയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം.

ആരോഗ്യകരമായ ദാമ്പത്യത്തിന് ശാരീരിക ബന്ധം അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ പി. സാം കോശി,പാര്‍ത്ഥ പ്രതിം സാഹു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ദമ്പതികള്‍ തമ്മില്‍ കഴിഞ്ഞ 10 വര്‍ഷമായി ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല. ഇക്കാലയളവില്‍ പരാതിക്കാരനോട് വളരെ ക്രൂരമായാണ് പെരുമാറിയത്. ഇതായിരുന്നു കോടതിയുടെ പരാമർശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :