‘ഷീന ബോറ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമാകുമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു’ - പീറ്റര്‍ മുഖര്‍ജിയെ മകന്‍ രാഹുല്‍ മുഖര്‍ജി കുറ്റപ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

പീറ്റര്‍ മുഖര്‍ജിയെ മകന്‍ രാഹുല്‍ മുഖര്‍ജി കുറ്റപ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

മും​ബൈ| JOYS JOY| Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (18:38 IST)
വധക്കേസില്‍ പീറ്റര്‍ മുഖര്‍ജിക്കെതിരെ മകന്‍ രാഹുല്‍ മുഖര്‍ജി. ഷീനയുടെ വധവുമായി ബന്ധപ്പെട്ട് പീറ്റര്‍ മുഖര്‍ജിയെ രാഹുല്‍ മുഖര്‍ജി കുറ്റപ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. തെളിവുകളായി കോടതിയിൽ സി ബി ഐ സമർപ്പിച്ച സംഭാഷണങ്ങളാണ്​ പുറത്തു വന്നത്​. രാഹുല്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ സി ബി ഐക്ക് നല്കുകയായിരുന്നു.

ഷീനയെ കാണാതായാൽ എന്താണ്​ പ്രശ്​നമെന്നും
എന്തിനാണ് പ്രശ്നങ്ങൾ സൃഷ്​ടിക്കുന്നതെന്നും രാഹുലിനോട് പീറ്റർ ചോദിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, തന്റെ കാമുകിയെ കാണാതായതിൽ പിതാവിനെ രാഹുൽ സംശയിക്കുന്നു.

ഷീന​ ബോറ​യെ പെ​ട്ടെന്നൊരു ദിവസം കാണാതായാൽ എന്തു സംഭവിക്കുമെന്ന്​ സംഭവത്തിന്​ ഒരു വർഷം മുമ്പ്​ പീറ്റർ ചോദിച്ച കാര്യവും രാഹുൽ ഓർമിപ്പിക്കുന്നുണ്ട്​. ഷീന ഉപേക്ഷിച്ച് പോയതിൽ രാഹുലിനെ പീറ്റർ ആശ്വസിപ്പിക്കുന്നതും സംഭാഷണങ്ങളിൽ കേൾക്കാം. രാഹുൽ റെക്കോഡ്​ ചെയ്​തതാണ്​ സംഭാഷണങ്ങൾ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :