തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായത് അമിത ആത്മവിശ്വാസമെന്ന് യോഗി ആദിത്യനാഥ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 ജൂലൈ 2024 (13:53 IST)
തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായത് അമിത ആത്മവിശ്വാസമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് ആഗ്രഹിച്ച വിജയം നേടുന്നതില്‍ നിന്ന് തടസം നിന്നതായും യോഗി പറഞ്ഞു. ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഗ്രഹിച്ച വിജയം ബിജെപി നേടിയിരുന്നതായും യോഗി പറഞ്ഞു.

അതേസമയം മുഹറത്തിന് സര്‍ക്കാര്‍ പറയുന്ന നിയമങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആളുകള്‍ വീട്ടിരിക്കണമെന്ന് യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. മുഹറത്തിന്റെ സമയത്ത് കര്‍ശന നിയമങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ മുഹറം കാലത്ത് റോഡുകള്‍ ശൂന്യമായിരുന്നുവെന്നും എന്നാലിപ്പോള്‍ ആളുകള്‍ ഒന്നും ഗൗരവമായി എടുക്കുന്നില്ലെന്നും ഉത്സവം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :