ബംഗാളിൽ ബിജെപിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, നാല് സീറ്റുകളും തൂത്തുവാരി തൃണമൂൽ

Modi, Prime Minister
Modi, Prime Minister
അഭിറാം മനോഹർ| Last Modified ശനി, 13 ജൂലൈ 2024 (17:41 IST)
നിയമസഭാ ഉപതിരെഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ നാല് മണ്ഡലങ്ങളില്‍ നാലും തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. നിലവിലുള്ള ഒരു സീറ്റ് നിലനിര്‍ത്തിയ തൃണമൂല്‍ ബിജെപിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകളിലും വിജയിച്ചു.

തൃണമൂല്‍ സിറ്റിംഗ് സീറ്റില്‍ എംഎല്‍എ സാധന്‍ പാണ്ഡെ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരെഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ സുപ്തിയെയാണ് ഇത്തവണ തൃണമൂല്‍ സ്ഥാനാര്‍ഥിയാക്കിയത്. റായ്ഗഞ്ച്,രണഘട്ട് ദക്ഷിണ,ബാഗ്ദാ എന്നീ സീറ്റുകളില്‍ 2021ല്‍ ബിജെപിക്കായിരുന്നു വിജയം. ഇവിടത്തെ എംഎല്‍എമാര്‍ രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നതോടെയാണ് ഇവിടങ്ങളില്‍ ഉപതിരെഞ്ഞെടുപ്പ് നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :