മുംബൈ സ്ഫോടനക്കേസ്: ഹർജി തള്ളി, യാക്കൂബ് മേമന് തൂക്കുമരം

മുംബൈ സ്ഫോടനക്കേസ് , യാക്കൂബ് അബ്ദുല്‍ റസാഖ് മേമn , ടാ‌ഡ കോടതി , വധശിക്ഷ സുപ്രീംകോടതി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (12:05 IST)
1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതിയും അധോലക നായകനുമായ ടൈഗർ മേമന്റെ സഹോദരനുമായ യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. യാക്കൂബ് മേമൻ നൽകിയ പുന:പരിശോധനാ ഹർജി സുപ്രീംകോടതി തള്ളിയതോടെ അയാളുടെ ശിക്ഷ നടപ്പാക്കാൻ അരങ്ങൊരുങ്ങി. ടാ‌ഡ കോടതി വധശിക്ഷ വിധിച്ചത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മേമൻ സുപ്രീംകോടതിയെ സമീപിച്ചത്.

താൻ 20 വർഷം ജയിൽ ശിക്ഷ അനുഭവിച്ചുവെന്നും ജീവപര്യന്തം പോലും 14 വർഷമാണെന്നും അതിനാൽ തന്റെ ശിക്ഷ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് മേമൻ ഹർജി സമർപ്പിച്ചത്. അന്വേഷണത്തിന്റെയും വിചാരണയുടെയും ഘട്ടങ്ങളില്‍ കാലദൈര്‍ഘ്യം കൊണ്ടു സ്ഫോടന പരമ്പരക്കേസ് വാര്‍ത്തയായി. 'ടാഡ കോടതി 123 പ്രതികള്‍ക്കെതിരായ വിധിയും ശിക്ഷയും പ്രഖ്യാപിച്ചുതീര്‍ക്കാന്‍ തന്നെ മാസങ്ങളെടുത്തു.

1993 മാർച്ച് 12ന് മുംബയിലെ വിവിധ ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 257 പേർ മരിക്കുകയും 713 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച യാക്കൂബ് മേമനെ 1994ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ വച്ച് പിടുകൂടുകയായിരുന്നു. 2007ലാണ് ടാഡ കോടതി വധശിക്ഷ വിധിച്ചത്. 2013ൽ സുപ്രീംകോടതി ശിക്ഷ ശരിവച്ചു. അതേവർഷം ഒക്ടോബറിൽ യാക്കൂബ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയെങ്കിലും പിന്നീട് തള്ളി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :