തൂക്കിക്കൊല്ലേണ്ടത് യാക്കൂബിനെയല്ല, ടൈഗര്‍ മേമനെയെന്ന് സല്‍മാന്‍ ഖാന്‍

Last Modified ഞായര്‍, 26 ജൂലൈ 2015 (11:34 IST)
മുംബൈസ്ഫോടനക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന് വധശിക്ഷ നല്‍കുന്നതിനെതിരെ സല്‍മാന്‍ ഖാന്‍ രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതികരണം. യാക്കൂബ് മേമനെയല്ല ടൈഗർ മേമനെയാണ് തൂക്കിക്കൊല്ലേണ്ടതെന്ന്
സൽമാൻ പറഞ്ഞു.

മൂന്നു ദിവസമായി ഇക്കാര്യം പറയണമെന്ന് കരുതുന്നുണ്ടായിരുന്നു ഭയം മൂലമാണ് പ്രതികരിക്കാത്തത്. എന്നാല്‍ ഇത് മനുഷ്യന്റെ കുടുംബത്തെ ബാധിക്കുന്ന കാര്യമാണെന്നും അതിനാലാണ് പ്രതികരിക്കുന്നതെന്നും സല്‍മാന്‍ അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

സ്ഫോടനക്കേസിലെ മുഖ്യപ്രതി ടൈഗർ മേമൻ ഇപ്പോഴും ഒളിവിലാണ്. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമൻ നൽകിയ അപേക്ഷയിൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :