ന്യൂഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 24 ജൂലൈ 2015 (15:49 IST)
ഇന്ത്യന്‍ നിയമവ്യവസ്‌ഥയെ മാനിക്കാത്തവര്‍ക്ക് പാകിസ്‌താനില്‍ പോകാമെന്ന് ബിജെപി നേതാവ് സാക്ഷി മഹാരാജ്. മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ യാക്കൂബ് മേമനെ വധശിക്ഷ നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ട് ഹൈദരാബാദില്‍ നിന്നുളള പാര്‍ലമെന്റംഗമായ അസദുദീന്‍ ഒവൈസിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മേമനെ പിന്തുണച്ചവരെ ലക്ഷ്യമിട്ടാണ് സാക്ഷി മഹാരാജ് രംഗത്ത് വന്നത്. ഇന്ത്യന്‍ നിയമവ്യവസ്‌ഥയെ അംഗീകരിക്കാത്തവരുടെ മുന്നില്‍ വാതില്‍ തുറന്നുകിടക്കുകയാണ്, അവര്‍ക്ക് പാകിസ്‌താനിലേക്ക് പോകാന്‍ തടസ്സമില്ല എന്നും ബിജെപി എം പി പറഞ്ഞു.
മേമന്‍ മുസ്ലീമായതിനാലാണ് വധശിക്ഷ നടപ്പാക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ധൃതി കാണിക്കുന്നതെന്നാണ് ഒവൈസി.