യാസ് തീരം തൊടാന്‍ തുടങ്ങി, ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകം; അതീവ ജാഗ്രത

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 26 മെയ് 2021 (12:33 IST)

യാസ് ചുഴലിക്കാറ്റ് തീരം തൊടാന്‍ തുടങ്ങി. ബംഗാളിലും ഒഡിഷയിലും അതീവ ജാഗ്രതാനിര്‍ദേശം. രാവിലെ ഒന്‍പത് മുതല്‍ യാസ് തീരം തൊടാന്‍ തുടങ്ങിയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. 130-140 കി.മീ. വേഗതയിലാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. ഒഡിഷ, ബംഗാള്‍ തീരത്തുനിന്ന് ലക്ഷകണക്കിനു ആളുകളെ മാറ്റിപാര്‍പ്പിച്ചു. നാല് മണിക്കൂര്‍ നേരത്തേക്ക് ശക്തമായ കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷയില്‍ മാത്രം ആറ് ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. പശ്ചിമ ബംഗാളില്‍ 12 ലക്ഷത്തോളം പേരെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. കാറ്റിന്റെ വേഗത 185 കി.മീ. വരെ ആകാന്‍ സാധ്യതയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :