‘തീവ്രവാദം നേരിടുന്നതിന് ആഗോളതലത്തിലുള്ള കൂട്ടായ്മ ആവശ്യം’

റംഗൂണ്‍| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (18:55 IST)
തീവ്രവാദം നേരിടുന്നതിന് ആഗോളതലത്തിലുള്ള ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മതവും ഭീകരവാദവും തമ്മിലുളള ബന്ധം തള്ളികളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മ്യാന്‍മറില്‍ ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദ, ഭീകരപ്രവര്‍ത്തനങ്ങളുമായി മയക്കുമരുന്നുവ്യാപാരവും ആയുധകടത്തും കള്ളപണവും ബന്ധപ്പെട്ട് കിടക്കുന്നതായി നരേന്ദ്രമോഡി ചൂണ്ടിക്കാട്ടി. എല്ലാത്തരം തീവ്രവാദവും നേരിടുന്നതിനായി ആഗോളതലത്തിലുളള കൂട്ടായ്മ ആവശ്യമാണ്. അതോടൊപ്പം മതങ്ങളും തീവ്രവാദവും തമ്മിലുള്ള എതൊരു ബന്ധവും തള്ളികളയണമെന്നും മോഡി ആവശ്യപ്പെട്ടു.

ഇസ്ലാമിക് സ്‌റ്റേറ്റിനെ കുറിച്ചുള്ള ഉച്ചകോടിയുടെ പ്രമേയത്തിന് ഇന്ത്യ പൂര്‍ണ പിന്തുണ അറിയിച്ചു.തെക്ക് ചൈനാകടല്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കന്‍ ആഗോള മാനദണ്ഡം പാലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും എല്ലാവരും പാലിക്കണമെന്ന് ചൈനീസ്, ജപ്പാന്‍ പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ മോഡി ആവശ്യപ്പെട്ടു.

ഉച്ചകോടിക്ക് മുന്നോടിയായി റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവുമായും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായും മോഡി കൂടിക്കാഴ്ച നടത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :