ലഡാക്കില്‍ നാല് ഡിവിഷന്‍ സൈന്യത്തെ ഇന്ത്യ വിന്യസിച്ചു; ഇന്ത്യക്കു പിന്തുണ അറിയിച്ച് ജപ്പാന്‍ അടക്കമുള്ള ലോക ശക്തികള്‍

ശ്രീനു എസ്| Last Updated: ശനി, 4 ജൂലൈ 2020 (13:15 IST)
ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യ ലഡാക്കില്‍ നാലു ഡിവിഷന്‍ സൈനികരെ വിന്യസിച്ചു. ഏകദേശം 70000ത്തോളം സൈനികരാണ് ചൈനീസ് ആക്രമണത്തെ എതിര്‍ക്കാന്‍ അതിര്‍ത്തിയില്‍ സജ്ജരായി നില്‍ക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് പുതിയതായി ഒരു ഡിവിഷനെക്കൂടി അയച്ചിരിക്കുന്നത്. സംഘര്‍ഷത്തിനു മുന്‍പ് അതിര്‍ത്തിയില്‍ ഒരു ഡിവിഷന്‍ സൈനികര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

അതേസമയം ഇന്ത്യക്കു പിന്തുണ അറിയിച്ച് ജപ്പാന്‍ അടക്കമുള്ള ലോക ശക്തികള്‍ മുന്നോട്ടുവന്നു. നിയന്ത്രണ രേഖയായ എല്‍ എ സിയില്‍ അതിക്രമം കാണിക്കുന്ന ചൈനയെ എതിര്‍ക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ ഇന്ത്യക്കൊപ്പം ഫ്രഞ്ച് സേനയും താനും ഉണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഫ്ളോറന്‍സ് പര്‍ളി ജൂണ്‍ 29ന് രാജ്‌നാഥ് സിങിന് കത്തെഴുതിയിരുന്നു.

അമേരിക്ക നേരത്തേ തന്നെ ഇന്ത്യക്കൊപ്പമുണ്ടെന്ന് അറിയിച്ചിരുന്നു. ഹോങ്കോങ് വിഷയത്തില്‍ ചൈന നിയമലംഘനം നടത്തിയെന്ന് യുകെ വ്യക്തമാക്കി. ഓസ്‌ട്രേലിയയും ഇന്ത്യക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :