അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് മരണം ഇന്ത്യയില്‍ 18000 കടന്നു; ലോകത്ത് അഞ്ചരലക്ഷം
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേക്കാൽ കോടിയിലേക്ക്: അമേരിക്കയിൽ ഇന്നലെ മാത്രം രോഗം ബാധിച്ചത് 54,904 പേർക്ക്
- പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മെഹ്മൂദ് ഖുറേഷിക്ക് കൊവിഡ്
- രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർധനവ്, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും സ്ഥിതി അതീവ ഗുരുതരം
- മലപ്പുറം ജില്ലയില്‍ നാല് മാതൃകാ ഫോറസ്റ്റ് സ്റ്റേഷന് കൂടി
തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 21പേര്‍ക്കുവീതം കൊവിഡ് സ്ഥിരീകരിച്ചു
തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 21പേര്‍ക്കുവീതം കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് വിദേശത്ത് നിന്നും 8 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 449 ആയി. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 19206 പേരില്‍ 19000 പേര് വീടുകളിലും 206 പേര് ആശുപത്രികളിലുമായാണ് കഴിയുന്നത്.
ആലപ്പുഴയില്‍ 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 12പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ വിദേശത്തുനിന്നും നാലുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആകെ 202 പേര് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്. ഇന്നലെ രണ്ടു പേര് രോഗമുക്തരായി.