മുംബൈ|
Last Modified വ്യാഴം, 6 നവംബര്‍ 2014 (18:24 IST)
കക്കൂസ് നിര്‍മ്മിക്കാനായി യുവതി താലി വിറ്റു. മുംബൈയിലെ സെയ്‌ഖേദ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഗീത അവ്ഹാലെ എന്ന യുവതിയാണ് താലി കക്കൂസ് നിര്‍മ്മിക്കാനായി താലി വിറ്റത്.
സംഭവം അറിഞ്ഞ മഹാരാഷ്ട്ര ഗ്രാമവികസന മന്ത്രി പങ്കജ മുണ്ടെ സംഗീതയെ ആദരിച്ചു. ഇതുകൂടാതെ മന്ത്രി സംഗീതയ്ക്ക് പുതിയ താലി വാങ്ങി നല്‍കി.ആഭരണങ്ങളേക്കാള്‍ അത്യാവശ്യം കക്കൂസാണെന്ന് തോന്നിയതുകൊണ്ട് തന്റെ കൈയ്യിലുള്ള ആഭരണങ്ങള്‍ വിറ്റ് കക്കൂസ് നിര്‍മിച്ചതെന്ന് സംഗീത പറയുന്നു.
മതിയായ ശൌചാലയങ്ങള്‍ ഇല്ലാത്തതുമൂലമുള്ള
പ്രശ്‌നം പരിഹരിക്കാന്‍ തന്റെ പദ്ധതിഫണ്ടിലെ 25 ശതമാനം, ശൗച്യാലയ നിര്‍മാണത്തിനായി ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.