പ്രതിഷേധം അവഗണിച്ച് സര്‍ക്കാര്‍ മദ്യവില്‍പ്പന ശാല തുറന്നു; സ്ത്രീകള്‍ അടിച്ചുതകര്‍ത്തു

ശ്രീനു എസ്| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (14:49 IST)
പ്രതിഷേധം അവഗണിച്ച് സര്‍ക്കാര്‍ മദ്യവില്‍പ്പന ശാല തുറന്നതിനെ തുടര്‍ന്ന് നാട്ടുകാരായ സ്ത്രീകള്‍ അടിച്ചുതകര്‍ത്തു. തമിഴ്‌നാട്ടിലെ കുറിഞ്ഞപാടി ഗ്രാമത്തിലാണ് സംഭവം. ആണുങ്ങള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിനെ തുടര്‍ന്ന് സ്ത്രീകളുടെ പ്രതിഷേധത്തില്‍ മദ്യശാല കുറച്ചുനാള്‍ അടച്ചിട്ടിരുന്നു. എന്നാല്‍ വീണ്ടും തുറന്നപ്പോഴാണ് സ്ത്രീകള്‍ കായികമായി തന്നെ പ്രശ്‌നം നേരിട്ടത്.

മദ്യപാനികളെ കൊണ്ട് വഴിനടക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ പൊലീസിനും എംഎല്‍എക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. മദ്യശാലയിലെ മുഴുവന്‍ മദ്യക്കുപ്പികളും സ്ത്രീകള്‍ റോഡില്‍ എറിഞ്ഞു തകര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :