ഐജിക്കെതിരെ വനിതാ എസ്‌പിയുടെ പീഡന പരാതി; അന്വേഷണം തെലങ്കാന പൊലീസിന് - നിര്‍ദേശം മദ്രാസ് ഹൈക്കോടതിയുടെ

 womans , highcourt , police, SP , മദ്രാസ് ഹൈക്കോടതി ,
ചെന്നൈ| Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (16:09 IST)
തമിഴ്‌നാട് പൊലീസ് സേനയെ വിവാദത്തിലാക്കിയ ഐജിക്കെതിരെ വനിത എസ്‌പി നല്‍കിയ ലൈംഗിക പീഡനം പരാതിയിലെ അന്വേഷണം തെലങ്കാന പൊലീസിന്. മദ്രാസ് ഹൈക്കോടതിയുടേതാണ് നിര്‍ദേശം.

മുതിർന്ന വനിതാ പൊലീസ് ഓഫീസര്‍ക്കായിരിക്കണം അന്വേഷണ ചുമതല നല്‍കേണ്ടതെന്ന് തെലങ്കാന ഡിജിപിയോട് കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം കൈമാറണമെന്നും ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് വിനീത് കോത്താരി, ജസ്റ്റിസ് സിവി കാർത്തികേയൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ് മുരുകനെതിരേ കീഴുദ്യോഗസ്ഥയായ എസ്‌പി ഒരു വര്‍ഷം മുമ്പാണ് പരാതി നൽകിയത്. നിലവിൽ സിബിസിഐഡിയും പൊലീസിലെ ഇന്റേണൽ കംപ്ലയൻസ് കമ്മിറ്റി(ഐസിസി) അന്വേഷിക്കുന്ന കേസാണ് തെലങ്കാന പൊലീസിന് കൈമാറുന്നത്.

വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ് മുരുകനെതിരേ കീഴുദ്യോഗസ്ഥയായ എസ്‌പി ഒരു വര്‍ഷം മുമ്പാണ് പരാതി നൽകിയത്. വിജിലൻസ് ജോയിന്റ് ഡയറക്ടറായിരുന്ന മുരുകന് കീഴിൽ ജോലി ചെയ്യുമ്പോൾ അപമര്യാദയായി പെരുമാറി, മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി, അസമയങ്ങളില്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു എന്നീ ആരോപണങ്ങളാണ് എസ്‌പി ഉന്നയിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :