ഭക്ഷണത്തിനൊപ്പം കഴിക്കാൻ ഭർത്താവ് മുട്ട നൽകാറില്ല; യുവതി കാമുകനൊപ്പം ഒളിച്ചോടി

നാലുമാസം മുൻപ് ഇതേ കാരണത്താൽ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു.

തുമ്പി എബ്രഹാം| Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2019 (09:32 IST)
ഭർത്താവ് കഴിക്കാൻ നൽകിയില്ലെന്നാരോപിച്ച് ഭാര്യ കാമുകനൊപ്പം പോയി. ഉത്തർപ്രദേശിലെ ഗോരഖ്പുര്‍ ജില്ലയിലാണ് വിചിത്ര സംഭവം. നാലുമാസം മുൻപ് ഇതേ കാരണത്താൽ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു.. ഇതിന് ശേഷം മടങ്ങിവന്നിട്ടാണ് വീണ്ടും ഒളിച്ചോട്ടം.

ഭക്ഷണത്തിനൊപ്പം കഴിക്കാൻ ഭർത്താവ് മുട്ട നൽകാറില്ലെന്നും ഇത് കൊണ്ടുള്ള വിഷമമാണ് ഇറങ്ങിപ്പോകാൻ പ്രേരിപ്പിച്ചതെന്നുമാണ് ഭാര്യയുടെ വിശദീകരണം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മുട്ടയുടെ പേരിൽ ദമ്പതികള്‍ വഴക്കിടുന്നത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. കാമുകനെയും കാണാതായതോടെയാണ് ഇരുവരും ഒരുമിച്ചാണ് പോയതെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്.

ദിവസക്കൂലിക്കാരനായ തനിക്ക് കുടുംബത്തിനു വേണ്ടി എല്ലാദിവസവും മുട്ട വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഇത് മുതലെടുത്ത ഭാര്യയുടെ എല്ലാ ദിവസവും മുട്ടകൾ വാങ്ങി നൽകാറുണ്ടായിരുന്നുവെന്നും ഇയാൾ ആരോപിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :