‘അധികം കളിച്ചാല്‍ മുഖ്യമന്ത്രിയോട് പറഞ്ഞ് സസ്പെന്‍ഡ് ചെയ്യിക്കും’; നിയമം തെറ്റിച്ച മകനെ ‘പൊക്കിയ‘ പൊലീസുകാരെ ഭീഷണിപ്പെടുത്തി എംഎല്‍എയുടെ ഭാര്യ

Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (11:52 IST)
ഭർത്താവിന്റെ അധികാരം മുതലാക്കി പൊലീസുകാരെ ഭീഷണിപ്പെടുത്തിയ എം എൽ എയുടെ ഭാര്യയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ. നിയമം തെറ്റിച്ച മകനെതിരെ നടപടിക്കൊരുങ്ങിയ ട്രാഫിക് പൊലീസുകാരനെയാണ് എംഎല്‍എയുടെ ഭാര്യ ഭീഷണിപ്പെടുത്തിയത്. ഹൈദരാബാദിലാണ് സംഭവം.

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ സമിനേനി ഉദയ്ഭാനുവിന്റെ മകന്‍ സമിനേനി പ്രസാദാണ് ഹൈദരാബാദിലെ മാതാപൂരില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചത്. ഇദ്ദേഹത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയതോടെ എംഎല്‍എയുടെ ഭാര്യ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

എംഎല്‍എയുടെ ഭാര്യ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് പറഞ്ഞ് പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്യിക്കുമെന്നു പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വൈഎസ്ആര്‍കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എയാണ് സമിനേനി ഉദയ്ഭാനു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :