1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Will Rahul Gandhi Become Next Congress President

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും

Will Rahul Gandhi Become Next Congress President
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുല്‍ ഗാന്ധി എത്തുമെന്ന് സൂചന. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടിക ഏറെക്കുറെ തയ്യാറായി. എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുനടപടി ഓഗസ്റ്റ് 21 ന് തുടങ്ങാനാണ് തീരുമാനം. സെപ്റ്റംബര്‍ അവസാനത്തോടെ പുതിയ അധ്യക്ഷനെ അറിയാം. 
 
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. രാഹുല്‍ വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുറവിളിയെങ്കിലും ഇക്കാര്യത്തില്‍ ഇനിയും അദ്ദേഹം മനസ്സുതുറന്നിട്ടില്ല. സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് രാഹുല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാകുമെന്നാണ് എഐസിസിയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
അടുത്ത ലേഖനം
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിനം