ജമ്മു കശ്‌മീരിന്റെ പതാക പുനഃസ്ഥാപിക്കുന്നത് വരെ ദേശീയ പതാക ഉയർത്തില്ല‌ മെഹബൂബ മുഫ്‌തി

അഭിറാം മനോഹർ| Last Updated: ശനി, 24 ഒക്‌ടോബര്‍ 2020 (11:56 IST)
പ്രകാരം ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്‌മീരിൽ ഉയർത്തില്ലെന്ന് പിഡി‌പി നേതാവ് മെഹബൂബ മുഫ്‌തി.
തങ്ങൾ കശ്‌മീരിനെ കൈയൊഴിഞ്ഞുവെന്ന് കരുതിയവർക്ക് തെറ്റിപോയെന്നും മുഫ്‌തി പറഞ്ഞു. 14 മാസം നീണ്ട വീട്ടു തടങ്കലിൽ നിന്ന് മോചിതയായതിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാൽ മാത്രമെ ഞങ്ങൾ ദേശീയ പതാക ഉയർത്തുകയുള്ളു. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് തങ്ങൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും മെഹ്‌ബൂബ മുഫ്‌തി പറഞ്ഞു.

ജമ്മുകശ്‌മീരിന്റെ
പ്രത്യേക
പദവി തിരിച്ചുപിടിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം പാർട്ടി ഉപേക്ഷിക്കില്ല. നമ്മുടെ കൈയില്‍നിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരും മെഹ്‌ബൂബ മുഫ്‌തി വ്യക്തമാക്കി. അതേസമയം ബിഹാർ തെരഞ്ഞെടുപ്പിൽ ആർട്ടിക്കിൾ 370 വിഷയം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി
നടത്തിയ പ്രസംഗത്തെയും മെഹ്‌ബൂബ മുഫ്‌തി വിമർശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :