ലിവ് ഇൻ ബന്ധങ്ങൾ, വിവാഹേതര ബന്ധങ്ങൾ എന്നിവ വർധിക്കും: സ്ത്രീകളുടെ വിവാഹപ്രായം കൂട്ടുന്നതിനെതിരെ വനിതാ ലീഗ്

അഭിറാം മനോഹർ| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (14:10 IST)
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നാവാശ്യപ്പെട്ട് വനിതാ ലീഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിവാഹപ്രായം 18ൽ നിന്നും 21 ആക്കുന്നത് ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾ വർധിക്കുന്നതിനും വിവാഹേതരബന്ധങ്ങൾ വഴി കുട്ടികൾ ഉണ്ടാകുന്നത് വർധിക്കാനും ഇടയാക്കുമെന്നും വനിതാ ലീഗ് പറയുന്നു.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച് പഠിക്കാനും റിപ്പോർട്ട് നൽകാനും ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും തീരുമാനമെടുക്കുക.

അതേസമയം ജൈവപരവും സാമൂഹികവുമായ സാഹചര്യങ്ങൾ പരിഗണിച്ച് പല വികസിത രാജ്യങ്ങളും പെൺകുട്ടികളുടെ വിവാഹപ്രായം 21ൽ നിന്നും 18 ആക്കിയിട്ടുണ്ടെന്നും വനിതാ ലീഗ് ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :