വിളിച്ചാൽ പറന്നെത്തുമെന്ന് കുമ്മനം, അമിത് ഷാ സമ്മതിക്കുമോ?

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (09:19 IST)
സംഘടന ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് തിരിച്ചുവരുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ചര്‍ച്ച സജീവമാണ്. ഇതിനിടെയാണ് സംഘടന അനുവദിക്കുകയാണെങ്കിൽ തിരികെ വരുമെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുമ്മനം വ്യക്തമാക്കിയത്.

പെട്ടെന്ന് രാജിവെച്ചൊഴിഞ്ഞ് പോകാൻ സാധിക്കുന്ന പദവിയല്ല ഇത്. ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ബിജെപി കേന്ദ്രനേതൃത്വമാണ്. അങ്ങനെ വന്നാല്‍ പകരക്കാരനെ കണ്ടെത്തുക എന്ന ദൗത്യവും അവര്‍ക്ക് മുന്നിലുണ്ട്. സംഘടന പറയുന്നതാണ് താൻ അന്നും ഇന്നും അനുസരിക്കുന്നതെന്ന് കുമ്മനം വ്യക്തമാക്കി. അതേസമയം, കുമ്മനത്തെ പറഞ്ഞുവിടാൻ കേന്ദ്രം സമ്മതിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.

വിവാദങ്ങളും വിമര്‍ശനങ്ങളും വേണം. അധര്‍മ്മം ഉള്ളിടത്താണ് ധര്‍മ്മത്തിന് പ്രസക്തി. അതിനാല്‍ വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ നിലപാട് പലതവണ മാറ്റിയും മറിച്ചും, മലക്കം മറിയുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെയുള്ള ഒളിയമ്പ് കൂടിയാണ് ഈ ആവശ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :