‘സഭയില്‍ ചര്‍ച്ചയായത് പടക്കം, എഴുന്നേറ്റപ്പോള്‍ വില്ലനായി കേബിള്’‍; സുരേഷ് ഗോപി രക്ഷപ്പെട്ടത് സിനിമാ സ്‌റ്റൈലില്‍

 suresh gopi , rajyasabha , bjp , സുരേഷ് ഗോപി , രാജ്യസഭ , ബിജെപി
ന്യൂഡൽഹി| Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (15:56 IST)
പാർലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ സുരേഷ് ഗോപി എംപിയുടെ സിനിമാ സ്‌റ്റൈല്‍ ‘രക്ഷപ്പെടല്‍’. സഭയിലെ ഹെ‍ഡ്ഫോൺ കേബിളിൽ തട്ടി മുഖമിടിച്ചു വീഴാനൊരുങ്ങിയ എംപി കറങ്ങിത്തിരി‍ഞ്ഞ് വീഴാതെ നില്‍ക്കുകയായിരുന്നു.

വീഴാനൊരുങ്ങിയ സുരേഷ് ഗോപി ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ആശങ്കപ്പെടുത്തി. ശൂന്യ വേളയ്‌ക്കിടെയായിരുന്നു സംഭവം.

പടക്കവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചപ്പോൾ ഡിഎംകെ എംപി തിരുച്ചിശിവയുടെ അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം തിരികെ നടക്കുന്നതിനിടെയാണ് എംപി വീഴാനൊരുങ്ങിയത്.

ബെഞ്ചുകൾക്കിടയിലൂടെ നടക്കുന്നതിനിടെ എംപി വീർ സിംഗിന്റെ ഹെ‍ഡ്ഫോൺ കേബിളിൽ തട്ടി സുരേഷ് ഗോപി വീഴാൻ തുടങ്ങി. ഉടന്‍ തന്നെ അദ്ദേഹം കറങ്ങിത്തിരി‍ഞ്ഞ് ബാലന്‍സ് ചെയ്‌തതോടെയാണ് അപകടം ഒഴിവായത്.

എംപിയുടെ വീഴ്‌ച സഭാ അംഗങ്ങളില്‍ ചെറിയ ആശങ്കയുണ്ടാക്കുകയും ചെയ്‌തു. തുടര്‍ന്ന് എംപിമാരെത്തി അദ്ദേഹത്തോട് വിവരങ്ങൾ തിരക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :