രേണുക വേണു|
Last Modified തിങ്കള്‍, 5 ജൂണ്‍ 2023 (18:34 IST)
മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ എത്തിച്ചു. തേനിയില്‍ നിന്ന് പിടികൂടിയ ശേഷം ഇരുനൂറ് കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് ആനയെ കളക്കാട് എത്തിച്ചത്. അരിക്കൊമ്പനെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിടുമെന്ന് തമിഴ്‌നാട് വനംമന്ത്രി മതിവേന്ദന്‍ പറഞ്ഞു.
രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് തമിഴ്നാട് വനംവകുപ്പ് ആനയെ മയക്കുവെടി വെച്ചത്. ആന കാടിറങ്ങിയ നേരം നോക്കി ദൗത്യം നടപ്പിലാക്കുകയായിരുന്നു. അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് സജ്ജമായിരുന്നു.