മഹാരാഷ്ട്രയിൽ 120 പേർക്ക് കൂടി കൊറോണ, ആകെ രോഗികൾ 868, മരണം 52 ആയി

അഭിറാം മനോഹർ| Last Updated: ചൊവ്വ, 7 ഏപ്രില്‍ 2020 (09:26 IST)
മഹാരാഷ്ട്രയിൽ തിങ്കളാഴ്ച്ച 120
പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 868 ആയി ഉയർന്നു. ഇതിനോടകം 52 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് മൂലം ജീവൻ നഷ്ടമായത്.തിങ്കളാഴ്ച്ച മാത്രം 7 പേരാണ് മരിച്ചത്.

കൊവിഡ് രോഗബാധിതരിൽ 526 പേരും മുംബൈയിലാണുള്ളത്. മുംബൈയിൽ മാത്രം 34 മരണങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ ഏറ്റവുമധികം കൊറോണബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :