കൃഷ്ണയ്യര്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടേണ്ട വ്യക്തി: നരേന്ദ്ര മോഡി

 വിആർ കൃഷ്ണയ്യര്‍ , നരേന്ദ്ര മോഡി , ട്വിറ്ററില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2014 (18:28 IST)
അന്തരിച്ച നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വിആർ കൃഷ്ണയ്യരെ അനുസ്മരിച്ച് ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശ്രേഷ്ഠനായ നിയമവിദഗ്ധനും തത്വജ്ഞാനിയും അതിലുപരി മനുഷ്യസ്നേഹിയുമായിരുന്ന വിആർ കൃഷ്ണയ്യര്‍ തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നുവെന്നും, അദ്ദേഹം എക്കാലത്തും ഓര്‍മ്മിക്കപ്പെടേണ്ട വ്യക്തിയാണെന്നുമാണ് മോഡി അനുസ്മരിച്ചത്.

എപ്പോഴും ഊര്‍ജസ്വലനായ നിയമജ്ഞനായിരുന്ന കൃഷ്ണയ്യരുമായുള്ള തന്റെ ബന്ധം കത്തുകളിലൂടെയായിരുന്നുവെന്നും. ഇന്ത്യയുടെ ക്ഷേമം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ചേരുന്നതായും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഒപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മോഡി പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി കേരളത്തില്‍ എത്തിയപ്പോള്‍ കൃഷ്ണയ്യരുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് വൈകുന്നേരം മൂന്ന് മുപ്പതോടെയാണ് വിആർ കൃഷ്ണയ്യര്‍ അന്തരിച്ചത്. ഹൃദയ, ശ്വാസ കോശ സംബന്ധമായ വാര്‍ധക്യ സഹജമായ പ്രശ്നങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :