മാഞ്ഞത് നിയമത്തിലെ തൂമഞ്ഞ്

 വിആർ കൃഷ്ണയ്യർ , വിആർ കൃഷ്ണയ്യർ അന്തരിച്ചു
കൊച്ചി| jibin| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2014 (16:44 IST)
നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ (99) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് വൈകുന്നേരം മൂന്ന് മുപ്പതോടെയാണ് അദ്ദേഹം വിടവാങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വിവി രാമയ്യരുടെയും നാരായണി അമ്മാളിന്റെയും മകനായി 1915 നവംബര്‍ 15നായിരുന്നു ജനിച്ചത്. കൃഷ്ണയ്യര്‍ തന്റെ ബാല്യകാലം ചിലവഴിച്ചത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു. പിന്നീട് പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎയും ജയിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമബിരുദം നേടിയത്.

തൊഴിലാളികളോടും കമ്മ്യൂണിസത്തോടും തോന്നിയ അടുപ്പം അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുകയായിരുന്നു. 1938ല്‍ മലബാര്‍, കൂര്‍ഗ് കോടതികളില്‍ അഭിഭാഷകനായി. കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണമുക്തരാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി. കമ്യൂണിസ്റ്റ്കാര്‍ക്ക് നിയമസഹായം നല്‍കിയെന്ന കേസില്‍ 1948 ല്‍ ഒരുമാസത്തോളം ജയിലിലെ പാര്‍ട്ടിയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അതീവ താല്‍പ്പര്യവും പ്രാഗല്‍ഭ്യവും കാണിച്ച അദ്ദേഹത്തെ പാര്‍ട്ടിയും മറന്നില്ല. 1957ലെ ഇഎംഎസ് മന്ത്രിസഭയില്‍ സുപ്രധാനമായ സ്ഥാനമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. നിയമം, ആഭ്യന്തരം, ജയില്‍, സാമൂഹ്യക്ഷേമം, വൈദ്യുതി, ജലം തുടങ്ങിയ വകുപ്പുകള്‍ കൃഷ്ണയ്യര്‍ കൈകാര്യം ചെയ്തു. വിമോചനസമരത്തെ തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ടപ്പോള്‍ 1959ല്‍ വീണ്ടും അഭിഭാഷകന്റെ പാതയിലേക്ക് തിരിച്ചു വന്നു. 1965ലെ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ സജീവ രാഷ്ട്രീയമുപേക്ഷിക്കുകയും ചെയ്തു.

1973 ജൂലായില്‍ സുപ്രീംകോടതി ജഡ്ജിയുമായി കോടതിയില്‍ എത്തിയ അദ്ദേഹം നിയമപുസ്തകങ്ങള്‍ക്കപ്പുറത്ത് മനുഷ്യാവസ്ഥകള്‍ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ കീഴ്വഴക്കങ്ങളെ അപ്രസക്തമാക്കിയ ഒട്ടേറെ ഉത്തരവുകളുണ്ടായി. അദ്ദേഹത്തിന്റെ സുപ്രധാന വിധികള്‍ രാജ്യത്തിന് പുറത്തുപോലും ചര്‍ച്ചയായി. പലതും നിയമപാഠങ്ങളായി. 1980 നവംബര്‍ 14ന് വിരമിക്കുകയും ചെയ്തു.

സോവിയറ്റ് ലാന്റ് നെഹ്റു അവാര്‍ഡും ശ്രീ ജഹാംഗീര്‍ ഗാന്ധി മെഡല്‍ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1995-ല്‍ ഇന്റര്‍നാഷണല്‍ ബാര്‍ കൌൺസില്‍ (International Bar Council) കൃഷ്ണയ്യര്‍ക്ക് “ലിവിങ്ങ് ലജന്ഡ് ഓഫ് ലോ” (Living Legend Of Law) എന്ന ബഹുമതി നല്‍കി ആദരിച്ചു. ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും പത്മ വിഭൂഷൺ ബഹുമതിയും, റഷ്യന്‍ പ്രസിഡന്റ് വ്ളാമിര്‍ പുടിന്‍ "ഓര്‍ഡര്‍ ഓഫ് ഫ്രൺട്ഷിപ്പ്" നല്‍കിയും ആദരിച്ചിട്ടുണ്ട്.

എഴുപതില്‍പരം പുസ്തകങ്ങൾ എഴുതി. കൂടുതലും നീതിന്യായം, നിയമം എന്നീ മേഖലയിലേതാണ്. ചില യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. "ലൈഫ് ആഫ്‌റ്റെര്‍ ഡെത്ത് " എന്ന കൃതിയാണ്‌ പുസ്തകങ്ങളില്‍ ശ്രദ്ധേയം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :