വാട്ട്സ് അപ്പിനും ഫേസ്‌ബുക്കിനുമെതിരെ വോഡഫോണ്‍

   വാട്ട്സ് അപ്പ് , ഫേസ്‌ബുക്ക് , വോഡഫോണ്‍ , ടെലികോം
മുംബൈ| jibin| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (14:50 IST)
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് തരംഗമുയര്‍ത്തിയ വാട്ട്സ് അപ്പ് ഫേസ്‌ബുക്ക് എന്നിവയ്ക്കെതിരെ വോഡഫോണ്‍ രഗത്ത്. വാട്ട്സ് അപ്പ്, ഫേസ്‌ബുക്ക്, വിബര്‍ , ഹൈക്ക് തുടങ്ങിയവയ്ക്ക് നികുതി ഏര്‍പ്പെടുത്തണമെന്നാണ് വോഡഫോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ടെലികോം നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇവ സ്പെക്ട്രത്തിനോ മറ്റ് എന്തിനെങ്കിലുമോ നികുതി നല്‍കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വോഡഫോണ്‍ ഇന്ത്യ എംഡിയും സിഇഒയുമായ മാര്‍ട്ടന്‍ പീറ്റേഴ്സ് പറഞ്ഞു.

സാങ്കേതിക പുരോഗതി തടയാനാവില്ലെങ്കിലും നികുതി ഭാരം തുല്യമാക്കണം. ഇപ്പോള്‍
ഇത്തരം കമ്പനികള്‍ സൌജന്യമായി സേവനങ്ങള്‍ നല്‍കി നേട്ടം കൊയ്യുകയാമെന്നും പീറ്റേഴ്സ് പറയുന്നു. മൊബൈല്‍ ദാതാക്കളുടെ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിലൂടെ ഇത്തരം കമ്പനികള്‍ ശക്തിപ്രാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :