ന്യൂഡല്‍ഹി:|
Last Updated:
ബുധന്‍, 9 ജൂലൈ 2014 (17:14 IST)
ആയുധസാമഗ്രി ഇടപാടു കേസില്‍ ആന്ധ്രയിലെ ഓര്‍ഡനന്‍സ് ഫാക്ടറി ജനറല്‍ മാനേജര്‍ വി.കെ. പാണ്ഡെയെ വിചാരണ ചെയ്യാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി. കേസിലെ ഒന്നാം പ്രതിയാണ് പാണ്ഡെ
തൃശ്ശൂരിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഫോര്‍ജിങ് ലിമിറ്റഡിന്റെ മുന്‍ എംഡി ഡോ. എസ്. ഷാനവാസ്, ജനറല്‍ മാനേജര്‍ വത്സന്‍, മൈസൂരിലെ എഎംഡബ്ല്യു ട്രക്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഭാഗവത്, ജനറല്‍ മാനേജര്‍ നകുലന്‍ എന്നിവരും കേസിലെ പ്രതികളാണ്.
അര്‍ജുന്‍ ടാങ്ക് നിര്‍മാണത്തിനാവശ്യമായ സാമഗ്രികളില്‍ ചിലത് വിതരണം ചെയ്തിരുന്നത് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഫോര്‍ജിങ് ലിമിറ്റഡും മൈസൂരിലെ എഎംഡബ്ല്യു ട്രക്‌സ് എന്ന സ്ഥാപനവുമായിരുന്നു. ഇടപാടില്‍ ബിഷി ഇംപെക്‌സ് എന്ന സ്ഥാപനത്തിന്റെ എംഡിയും ഇടനിലക്കാരിയുമായ സുബി മാലിയാണ് നിരവധി ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രണ്ട് സ്ഥാപനങ്ങള്‍ക്കും ടെന്‍ഡറുകള്‍
നേടിക്കൊടുത്തത്
ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ലക്ഷങ്ങളുടെ അനധികൃതമായ സാമ്പത്തിക നേട്ടങ്ങലുണ്ടാക്കിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു.പാണ്ടേയെ വിചാരണ ചെയ്യുന്നതിലൂടെ കേസില്‍ അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് കരുതുന്നത്.