കോവളം|
Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (20:43 IST)
മത്സ്യതൊഴിലാളികള്‍ക്കും മത്സ്യ കച്ചവടക്കാര്‍ക്കും ആശ്വാസമായി കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്ത് കഴിയാള മത്സ
ചാകര ലഭിച്ചു. വിഴിഞ്ഞത്തു നിന്ന് കടലില്‍ പോയവര്‍ക്കാണ് ചാകര ലഭിച്ചത്.
കൊഴിയാള ചാകര എത്തിയതറിഞ്ഞ് കച്ചവടക്കാരും തൊഴിലാളികളും കൂട്ടത്തോടെ തീരത്തെത്തി. വട്ടി ഒന്നിനു 100 രൂപ നിരക്കിലായിരുന്നു കൂട്ടത്തോടെയുള്ള കൊഴിയാള മത്സ്യത്തിന്‍റെ കച്ചവടം.
വന്‍ ചാകര ലഭിച്ചതോടെ തമിഴ്നാട്ടിലെ തിരിച്ചെന്തൂര്‍, നാഗര്‍ കോവില്‍ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാത്രം 9 ഓളം മിനി ലോറികളില്‍ കൊഴിയാള കയറ്റിയയച്ചു. വരും ദിവസങ്ങളിലും ചാകര ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണു മത്സ്യതൊഴിലാളികള്‍ പറയുന്നത്.