സ്‌കൂളില്‍ വിതരണം ചെയ്‌ത വിറ്റാമിന്‍ ഗുളിക കഴിച്ച പെണ്‍കുട്ടി മരിച്ചു; ആര്‍ത്തവ സംബന്ധമായ അസുഖമാണ് മരണകാരണമായതെന്ന് അധികൃതര്‍- അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു

അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ നല്‍കിയതാണ് അപകടത്തിന് കാരണമായത്

വിറ്റാമില്‍ ഗുളിക , പെണ്‍കുട്ടി മരിച്ചു , ആശുപത്രി , പൊലീസ്
ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 10 മെയ് 2016 (12:07 IST)
സ്‌കൂളില്‍ വിതരണം ചെയ്‌ത വിറ്റാമില്‍ ഗുളിക കഴിച്ച് ഒമ്പതാം ക്ലാസുകാരി മരിച്ചു. ന്യൂഡല്‍ഹി വാസ്‌പൂര്‍ സര്‍വോദയ സ്കൂളിലെ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

മെയ് നാലിന് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ നല്‍കിയതാണ് അപകടത്തിന് കാരണമായത്. ഗുളിക കഴിച്ച പെണ്‍കുട്ടി അടുത്ത ദിവസം ശരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഹിന്ദുറാവു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സ്‌കൂളില്‍ വിറ്റാമില്‍ ഗുളികകള്‍ വിതരണം ചെയ്‌തതായി മെഡിക്കല്‍ വിദ്യാഭ്യാസ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പെണ്‍കുട്ടിക്ക് ആര്‍ത്തവ സംബന്ധമായ അസുഖമുണ്ടായിരുന്നെന്നാണ് സ്കൂള്‍ അധികൃതര്‍ ആരോപിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :