സേലത്ത് ബസ് മറിഞ്ഞ് 34 മലയാളികള്‍ക്ക് പരുക്ക്; ആലപ്പുഴ സ്വദേശിനിയുടെ കൈ അറ്റു പോയതായി റിപ്പോര്‍ട്ട്, അപകടകാരണം അമിതവേഗമെന്ന് സൂചന

ധര്‍മപുരി- സേലം റോഡില്‍‌വച്ചാണ് അപകടമുണ്ടായത്

സ്വകാര്യബസ് മറിഞ്ഞു , അപകടം , മെഡിക്കല്‍ കോളേജ് , ആശുപത്രി , പരുക്ക്
സേലം| jibin| Last Modified തിങ്കള്‍, 9 മെയ് 2016 (08:46 IST)
സേലത്തു സ്വകാര്യബസ് മറിഞ്ഞ് 34 മലയാളികള്‍ക്ക് പരുക്കേറ്റു. രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. സേലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മണിപ്പാല്‍ ആശുപത്രിയിലുമായിട്ടാണ് പരുക്കേറ്റവരെ
പ്രവേശിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ സ്വദേശി മീനുവിന്റെ വലതുകൈ അറ്റു പോയതായി റിപ്പോര്‍ട്ടുണ്ട്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.

കോട്ടയം സ്വദേശി ഗോപാലകൃഷ്‌ണന്‍, പാലക്കാട് സ്വദേശി നീതു എന്നിവരാണ് ഗുരുതരാവസ്ഥയില്‍ സേലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. മറ്റുള്ളവര്‍ മണിപ്പാല്‍ ആശുപത്രിയിലുമാണ്. മറ്റുള്ളവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസ് ധര്‍മപുരി- സേലം റോഡില്‍‌വച്ച് അപകടത്തില്‍ പെടുകയായിരുന്നു. അതിവേഗത്തിലായിരുന്ന ബസ് റോഡിലെ ഡിവൈഡറില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. സമീപവാസികളും പൊലീസും എത്തിയാണ് ബസില്‍ നിന്ന് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :