ഗ്രാമത്തലവന്റെ ആജ്ഞപ്രകാരം 10 വയ്സ്സുകാരി മാനഭംഗത്തിനിരയായി

റാഞ്ചി| Last Updated: വെള്ളി, 11 ജൂലൈ 2014 (13:37 IST)



ഗ്രാമത്തലവന്റെ ഉത്തരവ് പ്രകാരം റാഞ്ചിയില്‍
10 വയസ്സുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ മറ്റോരു വീട്ടില്‍ കടന്നുകയറി ഒരു യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനു ഗ്രാമമുഖ്യന്റെ അടുക്കല്‍ യുവതിയും ഇവരുടെ സഹോദരരും പരാതിപ്പെട്ടിരുന്നു. ഇതിന് 10 വയ്സ്സുകാരിയെ പീഡിപ്പിക്കാന്‍ ഗ്രാമത്തലവന്‍ യുവതിയുടെ സഹോദരനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഗ്രാമത്തലവന്റെ ഉത്തരവ് ലഭിച്ചതോടെ പെണ്‍കുട്ടിയെ
ഇയാള്‍ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ഗ്രാമവാസികളും പെണ്‍കുട്ടിയുടെ മാതാപിതാക്കളും കാണ്‍കെയാണ് ക്രൂരത അരങ്ങേറിയത്.സംഭവം വിവാദമായതേയാടെ ഗ്രാമമുഖ്യനെ പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. എന്നാല്‍ ഗ്രമത്തലവനെ ഭയന്ന് ഗ്രാമവാസികള്‍ മൊഴി നല്‍കാന്‍ തയ്യാറല്ലെന്നാണ് പോലീസ് പറയുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :