മുതിര്‍ന്ന സിപിഐ നേതാവിനും ഭാര്യക്കും വെടിയേറ്റു

കോല്‍ഹാപൂര്‍| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (14:39 IST)
മഹാരാഷ്ട്രയിലെ മുതിര്‍ന്ന സിപിഐ നേതാവ് ഗോവിന്ദ് പി പന്‍സാരയ്ക്കും ഭാര്യയ്ക്കും വെടിയേറ്റു. പ്രഭാത സവാരിക്ക് പോയി വരുന്ന വഴിയില്‍ മഹാരാഷ്ട്രയിലെ കോലാപൂരിലെ വസതിക്ക് മുമ്പില്‍ വച്ചാണ് സംഭവം നടന്നത്. ബൈക്കില്‍ എത്തിയ ബൈക്കിലെത്തിയ അഞ്ജാതരായ രണ്ടുപേര്‍ അദ്ദേഹത്തിനും ഉമ പന്സാരെക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പന്സാരെക്ക് കഴുത്തിലും കൈയിലും വെടിയേറ്റു. ഭാര്യക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റു. ഇരുവരെയും സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ആക്രമണത്തെ
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി റാം ഷിന്‍ഡെ അപലപിച്ചു. അക്രമികളെ പിടികൂടൂന്നതിനായി നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. സിപി ഐയുടെ മുതിര്‍ന്ന നേതാവായ പന്‍സാരെ മഹാരാഷ്ട്ര കോലാപൂരില്‍ ടോള്‍വിരുദ്ധസമരം നയിക്കുന്ന ആളാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :