ന്യുഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 28 മെയ് 2014 (14:05 IST)
രാജ്യത്ത് ഭവന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുകയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഹൗസിംഗ് മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നായിഡു.
2020 ഓടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യം. എബി വാജ്‌പേയി ഭരണത്തില്‍ പലിശ നിരക്ക് 11ശതമാനത്തില്‍ നിന്ന് 7%-7.5% വരെയായി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. നിലവില്‍ ഇത് 10 ശതമാനത്തിനു മുകളിലാണ്. ഇക്കാര്യം ധനമന്ത്രി അരുണ്‍ ജെയ്റ്റിലുമായി ചര്‍ച്ച ചെയ്യും.
ഭവനമേഖലയ്ക്ക് മുന്‍തൂക്കം നല്‍കുന്നതായും അത് തന്റെ വികാരമാണെന്നും നായിഡു കൂട്ടിച്ചേര്‍ത്തു. നഗരങ്ങളിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിന് ജന്‍റം പദ്ധതി പരിഷ്കരിക്കും. പ്രകടനപത്രികയില്‍ പറഞ്ഞപോലെ നൂറ് സ്മാര്‍ട് സിറ്റികളും ഇരട്ട സിറ്റികളും ഉപഗ്രഹ സിറ്റികളും രൂപീകരിക്കും.