വെല്ലൂര്‍|
Sajith|
Last Updated:
തിങ്കള്‍, 29 ഫെബ്രുവരി 2016 (12:01 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ ക്ഷേത്രം ഒരുങ്ങുന്നു. അമ്മ ക്ഷേത്രത്തിന് വെല്ലൂരിലെ അയ്യപ്പേട് ഗ്രാമത്തില്‍ തറക്കല്ലിട്ടു. 'അമ്മ ആലയം' എന്നാണ്‍ ക്ഷേത്രത്തിന്റെ പേര്. ഇതിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. വിരുഗമ്പക്കം മണ്ഡലത്തിലെ എം ജി ആര്‍ യൂത്ത് വിഭാഗം ജോയിന്റ സെക്രട്ടറി എ പി ശ്രീനിവാസനാണ് 2008ല്‍ താന്‍ വാങ്ങിയ ഭൂമിയില്‍ അമ്മയ്ക്ക് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകന്‍ കൂടിയാണ് അദ്ദേഹം.
അന്‍പതു ലക്ഷം രൂപയാണ് ക്ഷേത്ര നിര്‍മ്മാണത്തിനു പ്രതീക്ഷിക്കുന്ന ചെലവ്. 1,200 ചതുരശ്ര അടി ഭൂമിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. തന്റെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ശേഖരിക്കുന്ന പണമാണ് ഇതിനുപയോഗിക്കുന്നതെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2004ലാണ് ശ്രീനിവാസന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അമ്മയോടുള്ള തന്റെ ഭക്തിപ്രകടിപ്പിക്കുന്നതിനാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ആരക്കോണം- ഷോളിങ്ഗൂര്‍ റോഡിലാണ് ക്ഷേത്രം സ്ഥാപിക്കുന്നത്.