ആശങ്കയൊഴിയുന്നില്ല; ചെന്നൈയെ വിറപ്പിക്കാന്‍ മറ്റൊരു ഭീകരന്‍ കൂടിയെത്തുന്നു

ചെന്നൈയെ വിഴുങ്ങാന്‍ വർധ വരുന്നു; വീണ്ടും ആശങ്ക

vardha tornado , chennai , vardha , rain , beech , WEATHER marina , കാലാവസ്ഥ നിരീക്ഷണ കേന്ദ്രം , നാഡ , വർധ ചുഴലി കൊടുങ്കാറ്റ് , ബംഗാൾ ഉൾക്കടൽ , കേന്ദ്രം , ചെന്നൈ
ചെന്നൈ| jibin| Last Modified ഞായര്‍, 11 ഡിസം‌ബര്‍ 2016 (11:34 IST)
നാഡയ്‌ക്ക് പിന്നാലെ ചെന്നൈ തീരത്തേക്ക് വർധ ചുഴലി കൊടുങ്കാറ്റും പാഞ്ഞടുക്കുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ കൊടുങ്കാറ്റ് ചെന്നൈയിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

കാറ്റെത്തിയാൽ വടക്കൻ കടലോര മേഖലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയച്ചു. ചെന്നൈയില്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതിനാല്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഒരുക്കുകയാണ് അധികൃതര്‍. ഇപ്പോൾ ചെന്നൈയിൽനിന്നും കടലിൽ 450 കിലോമീറ്റർ അകലെയാണ് കൊടുങ്കാറ്റ്.

രണ്ടു ദിവസത്തിനുള്ളിൽ വർദ ചുഴലിക്കാറ്റ് കടക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കാറ്റും മഴയും ശക്തയായി ആഞ്ഞടിച്ചേക്കാമെന്നും അറിയുന്നു. കാറ്റിനെ തുടർന്ന് ശക്തമായ മഴ ചെന്നൈയിലെ വടക്കൻ തീരദേശ പ്രദേശങ്ങളില്‍ പെയ്യാന്‍ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :