ഇനി ഒരുമിച്ച്, ആദിലയും നൂറയും വിവാഹിതരായി

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (15:22 IST)
വർഷങ്ങൾ നീണ്ട പ്രണയത്തിനും പോരാട്ടത്തിനുമൊടുവിൽ നൂറയും നസ്റിനും തങ്ങളുടെ പുതുജീവിതത്തിലേക്ക് കൈകോർത്തു. ഒരുമിച്ച് ജീവിതം ആരംഭിച്ചതായി ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

വിവാഹവസ്ത്രങ്ങളിഞ്ഞ് പരസ്പരം വിവാഹമാലകൾ അണിഞ്ഞും മോതിരം കൈമാറിയുമായിരുന്നു ഇരുവരും പുതുജീവിതത്തിലേക്ക് കൈകോർത്തത്. സൗദിയിൽ പ്ലസ് ടു ക്ലാസിൽ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർക്കുകയും ഇരുവരെയും പരസ്പരം അകറ്റുകയും ചെയ്തു.

പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിനായി ഇരുവരും നാട്ടിലേക്ക് വന്നു. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെയാണ് ബന്ധുക്കൾ എതിർപ്പുമായി വീണ്ടും രംഗത്തെത്തിയത്. ഇതോടെ കൂട്ടുകാരി ഫാത്തിമ നൂറയ്ക്കൊപ്പം ഒന്നിച്ച് ജീവിക്കാൻ അനുമതി തേടി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമീപിച്ചതോടെ ഇരുവരും വാർത്തകളിൽ നിറഞ്ഞു.

വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ വിട്ടുകിട്ടണമെന്നായിരുന്നു ഹർജി. ഹർജി പരിഗണിച്ചകോടതി ഫാത്തിമ നൂറയെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു. തുടർന്ന് ഫാത്തിമ നൂറയുടെ താത്പര്യം കൂടി കണക്കിലെടുത്ത് കോടതി ഇരുവരെയും ഒന്നിച്ച് ജീവിക്കാൻ അനുവദിച്ചു. പ്രായപൂർത്തിയായവർക്ക് ഒന്നിച്ച് ജീവിക്കാൻ വിലക്കില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെയാണ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇരുവരും ഒന്നിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :