ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (14:16 IST)
ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് യുപി പോലീസ് ഒരുമിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ വധിച്ചത്. പഞ്ചാബ് ഗുരുദാസ് പൂരിലെ പോലീസ് പോസ്റ്റ് ആക്രമിച്ച സംഘത്തെയാണ് പോലീസ് വധിച്ചത്. ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് എന്ന നിരോധിത സംഘടനയില്‍പ്പെട്ട ഗുര്‍വിന്ദര്‍ സിംഗ്, വീരേന്ദര്‍ സിംഗ്, ജസ്പ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരില്‍നിന്ന് മാരകായുധങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :