അനുബന്ധ വാര്‍ത്തകള്‍
- ക്ഷേത്ര മേൽശാന്തി തൂങ്ങിമരിച്ച നിലയിൽ
- ഉത്തര്‍പ്രദേശില്‍ കയ്യേറ്റം ആരോപിച്ച് 185 വര്‍ഷം പഴക്കമുള്ള മുസ്ലീം പള്ളിയുടെ ഭാഗം പൊളിച്ചു
- വയനാട് ദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ കേരളം ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി
- ക്രിസ്മസ് അവധിക്ക് നാട്ടിലെത്തണമെങ്കില്‍ കൂടുതല്‍ പണം ചെലവാക്കണം; ആഭ്യന്തര വിമാനനിരക്ക് മൂന്നിരട്ടി വര്‍ധിപ്പിച്ചു
- 'ബോംബ് വച്ചിട്ടുണ്ട്'; സ്കൂളുകള്‍ക്ക് നേരെ അജ്ഞാത ഭീഷണി, കുട്ടികളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു
ഒരു ദിവസം മുഴുവനും തുടര്‍ച്ചയായി ആരാധന നടത്തിയിട്ടും ഭദ്രകാളി പ്രത്യക്ഷപ്പെട്ടില്ല; മനഃപ്രയാസത്താല്‍ പൂജാരി ആത്മഹത്യ ചെയ്തു
ഒരു ദിവസം മുഴുവനും തുടര്‍ച്ചയായി ആരാധന നടത്തിയിട്ടും ഭദ്രകാളി പ്രത്യക്ഷപ്പെടാത്തതില്‍ വിഷമിച്ച് പൂജാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. അമിത് ശര്‍മ എന്ന 40കാരനായ പൂജാരിയാണ് കഴുത്തറുത്ത് മരിച്ചത്. തന്റെ വാടക വീടിന്റെ മുറ്റത്ത് വച്ചായിരുന്നു ആത്മഹത്യ. കട്ടര്‍ വച്ച് കഴുത്തറുക്കുകയായിരുന്നു. അമ്മേ കാളി എനിക്ക് ദര്‍ശനം നല്കു എന്ന ഭര്‍ത്താവിന്റെ വിളി കേട്ട് അടുക്കളയില്‍ നിന്ന ഭാര്യ പുറത്തേക്ക് വന്നു നോക്കുമ്പോഴാണ് ദാരുണമായ സംഭവം കണ്ടത്.
യുവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. ശര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. കാളി പ്രത്യക്ഷപ്പെടുമെന്ന് കരുതി ഇദ്ദേഹം ദിവസം മുഴുവന്‍ മുറി പൂട്ടിയിരുന്ന് ആരാധന നടത്തിയിരുന്നതായി ഭാര്യ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.