1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Uttarakhand Wildfire News

ഉത്തരാഖണ്ഡിലെ കാടുകളില്‍ കാട്ടുതീ: മൂന്ന് ദിവസത്തിനിടെ മരണപ്പെട്ടത് അഞ്ചുപേര്‍

Uttarakhand Wildfire
ഉത്തരാഖണ്ഡിലെ കാടുകളില്‍ കാട്ടുതീ രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനിടെ മരണപ്പെട്ടത് അഞ്ചുപേരാണ്. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 28 കാരി ശനിയാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു. നേപ്പാളില്‍ നിന്നുള്ള പൂജ എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച ഇവരുടെ ഭര്‍ത്താവും മറ്റുരണ്ടുപേരും കാട്ടുതീയില്‍ പൊള്ളലേറ്റ് മരിച്ചിരുന്നു. 
 
കഴിഞ്ഞ ദിവസം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 65കാരി ഋഷികേശിലെ എയിംസില്‍ മരണപ്പെട്ടിരുന്നു. ഫാമിലെത്തിയ കാട്ടുതീ ആണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. അതേസമയം നാളെയോടുകൂടി മഴ എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. ഇത് കാട്ടുതീ ഉണ്ടാകുന്നത് തടയാന്‍ സഹായകമാകും.
അടുത്ത ലേഖനം
ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബര്‍ കമ്മീഷണര്‍