1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Uttar Pradesh Wedding News

ഭാര്യക്ക് കാമുകനെ മറക്കാന്‍ കഴിയുന്നില്ല; ഇരുവരുടേയും വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്

UttarPradesh
ഭാര്യക്ക് കാമുകനെ മറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇരുവരുടേയും വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. പങ്കജ് ശര്‍മ എന്ന യുവാവാണ് ഭാര്യ കോമളിന്റെയും കാമുകന്റേയും വിവാഹം നടത്തിയത്. ഈവര്‍ഷം മെയില്‍ ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും ഭാര്യ മിണ്ടാത്തതിന്റെ കാര്യം ചോദിച്ചപ്പോഴാണ് ഭാര്യക്ക് പിന്റു എന്നൊരാളുമായി പ്രണയമുണ്ടെന്ന് മനസിലാകുന്നത്. 
 
ബന്ധുക്കള്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ നോക്കിയെങ്കിലും യുവതി ഒന്നിനും വഴങ്ങിയില്ല. ഒടുവില്‍ ഇരുവരുടേയും വിവാഹം താന്‍ തന്നെ നടത്തിക്കൊടുക്കാമെന്ന് പങ്കജ് തന്നെ പറയുകയായിരുന്നു. 
അടുത്ത ലേഖനം
കോഴിക്കോട് മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍