ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (10:21 IST)
ഫലം കാണാതെ പോയ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സര്‍ക്കാരിന്റെ ഗുണഗണങ്ങള്‍ നാട്ടുകാരില്‍ എത്തിക്കാനായി ഭാരത് നിര്‍മ്മാണ്‍ പരസ്യത്തിനായി യുപിഎ സര്‍ക്കാര്‍ ചെലവഴിച്ചത് 187 കോടി രൂപ.
കോടികള്‍ പൊടിച്ചിട്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായില്ല. ഡയറക്‌ട്രേറ്റ് ഓഫ് അഡ്‌വെര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്‌ളിസിറ്റി നല്‍കിയ കണക്കുകളിലാണ് ഈ വിവരമുള്ളത്. 2013-14 വര്‍ഷത്തില്‍ സ്വന്തം പരസ്യത്തിനായി മന്‍മോഹന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 186.
98 കോടി രൂപയാണെന്ന് ഒരു വിവരാവകാശ രേഖയ്‌ക്കുള്ള മറുപടിയായിട്ടാണ് നല്‍കിയത്. ഈ സര്‍ക്കാര്‍ 2012-13 വര്‍ഷത്തില്‍ ഭാരത് നിര്‍മ്മാണ്‍ പ്രചരണത്തിന് ചെലവാക്കിയത് 100.95 കോടിയായിരുന്നു. 2011-12 ല്‍ ഇത് 86 കോടിയും 2010-11 ല്‍ 47 കോടിയുമായിരുന്നു. അതേസമയം എന്‍ഡിഎ യുടെ ഇന്ത്യ തീളങ്ങുന്നു വിനായി എത്ര രൂപ ചെലവഴിച്ചതെന്ന വിവരം പക്കലില്ലെന്ന് ഡി എ വി പി പറഞ്ഞു.