പാര്‍ലമെന്റിനു സമീപം 35കാരിയെ കൂട്ടമാനഭംഗം ചെയ്തു

ന്യൂഡല്‍ഹി| Last Updated: വെള്ളി, 9 മെയ് 2014 (15:21 IST)
കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള പാര്‍ലമെന്റിനു സമീപവും സ്ത്രീകള്‍ സുരക്ഷിതമല്ലെന്നതിന് ഉദാഹരണമായി പുത്തന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 35കാരിയായ വീട്ടമ്മയെ ഒരു സംഘം കൂട്ടമാനഭംഗം ചെയ്തു.

കഴിഞ്ഞ രാത്രിയില്‍ വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയ സ്ത്രീ വഴിയരികില്‍ മൂത്രം വിസര്‍ജ്ജനം നടത്തുന്നതിനിടയില്‍ രണ്ട് പേര്‍ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ സ്ത്രീയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് അവശയായ സ്ത്രീയെ അക്രമികള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അക്രമികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്തായാലും ഡല്‍ഹിയിലെ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതിന് ഇത് തെളിവാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :